ErnakulamLatest NewsKeralaNattuvarthaNews

തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.പി.എമ്മില്‍ ചേർന്നു: നല്ല കൈനീട്ടമാണ് തോമസ് മാഷിന്റേതെന്ന് കോടിയേരി

കൊച്ചി: തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി വിജയ ഹരി, കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ച് വിജയ ഹരിയെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, മണലൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വിജയ ഹരി. ജോ ജോസഫിന് വേണ്ടി വോട്ട് ചോദിക്കാനാണ് വിജയ ഹരി ഇന്ന് തന്നെ രാജി വച്ചതെന്ന് സമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി.

‘അദ്ദേഹം എന്നെ കണ്ട് ചോദിച്ചു, നാട്ടുകാരോടൊക്കെ പറഞ്ഞിട്ട് അവിടെയൊരു രാജി പ്രഖ്യാപിച്ചാല്‍ പോരെയെന്ന്. ഞാന്‍ പറഞ്ഞു, രാജിക്ക് വല്ല ഗുണവും കിട്ടണമെങ്കില്‍ ഇന്ന് പ്രഖ്യാപിച്ചോ, എന്നാലേ ആളുകള്‍ അറിയൂ എന്ന്. കെ.വി. തോമസാണ് ഇവര്‍ക്കെല്ലാം ആവേശം നല്‍കിയത്. നല്ല കൈനീട്ടമാണ് തോമസ് മാഷിന്റേത്. ഓരോ ദിവസവും ആളുകള്‍ നമ്മുടെ പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫിനുള്ളില്‍ ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചിരിക്കുകയാണ്. അതിന്റെ രൂക്ഷത എത്രയാണെന്ന് 31ന് ഇവിടെ തെളിയും,’ കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button