ഒരാഴ്ച നീണ്ടുനിന്ന കേരള ഇന്നോവേഷൻ വീക്ക് സമാപിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ മേക്കർ ടെക്നോളജി മേളയാണ് കേരള ഇന്നോവേഷൻ വീക്ക്.
ഡിസൈൻ മേക്കർ ടെക്നോളജി രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് കേരള ഇന്നോവേഷൻ വീക്ക് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി നൂതനാശയദാതാക്കളുൾപ്പെടെ 10,000 ൽപരം ആളുകൾ പരിപാടിയുടെ ഭാഗമായി.
Also Read: 34 വർഷത്തെ സേവനം അവസാനിക്കുന്നു: ഐഎന്‍എസ് ഗോമതി ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കൊച്ചിയിലെ ഗ്ലോബൽ ഷേപ്പേഴ്സിന്റെ സഹകരണവും മേളയ്ക്ക് ഉണ്ടായിരുന്നു. കൂടാതെ, വിദേശ രാജ്യങ്ങളിലെ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ സംരംഭങ്ങൾക്ക് യുകെ, കാനഡ എന്നീ വിദേശ രാജ്യങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
Post Your Comments