ErnakulamNattuvarthaLatest NewsKeralaNews

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജ്: തൃക്കാക്കരയിൽ സി.പി.എം – ബി.ജെ.പി രഹസ്യ ധാരണയെന്ന് സുധാകരൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.എം, ബി.ജെ.പിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ്, ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

കാലങ്ങളായി നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ധാരണ, തൃക്കാക്കരയിലും തുടരാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന് അറിയാന്‍, കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭര്‍തൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്

‘ജനങ്ങളെ ജാതീയമായും വര്‍ഗ്ഗീയമായും ഭിന്നിപ്പിച്ച് നരേന്ദ്ര മോദി ഗുജറാത്തില്‍ ഫലപ്രദമായി നടപ്പാക്കിയ സോഷ്യൽ എഞ്ചിനീയറിംഗ്, കേരളത്തില്‍ മുഖ്യമന്ത്രി പരീക്ഷിക്കുന്നതും പാക്കേജിന്‍റെ ഭാഗമാണ്. അതിനാലാണ് തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതി തിരിച്ച് വോട്ടര്‍മാരെ കണ്ടത്. വര്‍ഗ്ഗീയത ആളിക്കത്തിച്ച് ബി.ജെ.പിയ്ക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കുകയാണ് സി.പി.എം. രാജ്യത്ത് സി.പി.എമ്മിന്‍റെ ഏക പച്ചത്തുരുത്താണ് കേരളം,’ കെ. സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button