ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൃഷ്ണ കശ്മീരിൽ അനന്തനാഗ് ജില്ലയിലെ ഷട്ടിപൊര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.
ഈ പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ച പാടെ സൈന്യം അങ്ങോട്ട് കുതിച്ചു. തുടർന്ന്, നാലുപാടു നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞപ്പോൾ കീഴടങ്ങാൻ വിസമ്മതിച്ച ഭീകരർ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന വെടിവെപ്പിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.
ചക്വാൻഗുണ്ട് സ്വദേശിയായ ഇഷ്ഫാക്ക് ഗനി, അവന്തിപൊര സ്വദേശിയായ യാവർ അയൂബ് ദാർ എന്നീയുവാക്കളാണ് മരിച്ചതെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ഇരുവരും ഹിസ്ബുൾ മുജാഹിദീൻ അംഗങ്ങളാണെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയകുമാർ അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
Post Your Comments