Latest NewsIndia

ശ്രീലങ്കയിലെ തമിഴ് വംശജരുടെ മേഖലയ്ക്ക് ഇന്ത്യൻ സഹായം: ജാഫ്നയിലേക്ക് 15,000 ലിറ്റർ മണ്ണെണ്ണ കൈമാറി

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ. ശ്രീലങ്കയിൽ തമിഴ് വംശജരുടെ സാന്നിധ്യം കൂടുതലുള്ള ജാഫ്‌ന നഗരത്തിന്റെ ആവശ്യങ്ങൾക്കായി 15,000 ലിറ്റർ മണ്ണെണ്ണയാണ് ശനിയാഴ്ച ഇന്ത്യ കൈമാറിയത്. ജാഫ്‌ന നഗരത്തിലെ ഡെൽഫ്, നൈനത്തീവ്, എലുവൈത്തീവ്, അനലിത്തീവ് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും രാജ്യത്തെ പവർ ഫെറി സർവീസുകൾക്കും ഇന്ത്യയുടെ ഈ സഹായം ഇപ്പോൾ ആശ്വാസം നൽകിയിരിക്കുകയാണ്.

‘ഇന്ത്യ താക്കറെയുടെയോ മോദിയുടെയോ അമിത്ഷായുടെയോ അല്ല’: അസദുദ്ദീൻ ഒവൈസി

ഇതിനു മുമ്പ്, 40,000 മെട്രിക് ടൺ പെട്രോളും ശ്രീലങ്കയിലേക്ക് ഇന്ത്യ എത്തിച്ചു നൽകിയിരുന്നു. ശ്രീലങ്കയുടെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞത് സമീപ കാലത്താണ്. ഇത് ശ്രീലങ്കൻ കറൻസിയുടെ മൂല്യത്തകർച്ചയ്‌ക്കും പണപ്പെരുപ്പത്തിനും കാരണമാവുകയും ചെയ്തു. തുടർന്ന്, രാജ്യത്ത് ഇറക്കുമതി തുടരാൻ പണമില്ലാതെയായി. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഇന്ധന ഇറക്കുമതിക്ക് ശ്രീലങ്കയുടെ സഹായത്തിനെത്തുകയായിരുന്നു.

റിയ ചക്രബർത്തിയുടെ കേസിലും പുനരന്വേഷണം വേണം: ആര്യൻ ഖാന്റെ അഭിഭാഷകൻ

കഴിഞ്ഞ മാസം 500 മില്യൺ യുഎസ് ഡോളറിന്റെ അധിക ക്രെഡിറ്റ് ലൈൻ ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകി. കൂടാതെ, 700,000 യുഎസ് ഡോളറിലധികം വിലമതിക്കുന്ന 25 ടൺ ആരോഗ്യസേവനങ്ങളും കഴിഞ്ഞ വെള്ളിയാഴ്ച ശ്രീലങ്കയ്‌ക്ക് കൈമാറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇതിനെല്ലാം പിന്നാലെയാണ് ജാഫ്ന കേന്ദ്രീകരിച്ച്, ഇന്ത്യ സഹായം നൽകിയത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകുന്ന പിന്തുണയെ അഭിനന്ദിച്ചുകൊണ്ട് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button