നിങ്ങളുടെ ചുമയും തുമ്മലും തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഫോണുകളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. 9ടു5 റിപ്പോർട്ട് പ്രകാരം, പിക്സൽ ഫോണുകളിലാണ് ഈ ഫീച്ചർ ആദ്യം അവതരിപ്പിക്കുന്നത്. പിക്സൽ ഫോണുകളിൽ വിജയകരമാകുന്നതോടെ ഈ സംവിധാനം മറ്റ് ആൻഡ്രോയ്ഡ് ഫോണുകളിലും ലഭിക്കും.
എസ്ലീപ് ഓഡിയോ കളക്ഷൻ എന്ന പേരിൽ ഗൂഗിൾ പഠനം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ ഹെൽത്ത് സ്റ്റഡീസ് ആപ്പിന്റെ ഇൻസ്റ്റലേഷൻ ഫയലിൽ ചില കോഡുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എസ്ലീപ് ഓഡിയോ കളക്ഷനിൽ ലഭിച്ച കോഡുകൾ കൂടുതൽ പഠന വിധേയമാക്കും. വ്യക്തികളുടെ ഉറക്കം നിരീക്ഷിക്കുന്ന സാങ്കേതികവിദ്യ വൈകാതെ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.
Post Your Comments