KasargodLatest NewsKeralaNattuvarthaNews

പ്രസവിച്ചിട്ട് 28 ദിവസം മാത്രം : യുവതി വീടിനുള്ളിൽ ജീവനൊടുക്കി

അരമങ്ങാനം ഉലൂജി എസ്.ആര്‍. ഭവനിലെ സുജിനി (27)യെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്

ഉദുമ: 28 ദിവസം മുമ്പ് പ്രസവിച്ച യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അരമങ്ങാനം ഉലൂജി എസ്.ആര്‍. ഭവനിലെ സുജിനി (27)യെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാര്‍ പുറത്തു പോയി തിരിച്ചെത്തിയപ്പോൾ മുറിയിൽ സുജിനിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 28 ദിവസം മുമ്പാണ് സുജിനി ആൺകുഞ്ഞിന് ജന്മം നൽകിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : അഭിമന്യുവിനെ കൊന്നവരുടെ തോളത്ത് കൈയിട്ട് നടക്കുന്ന പിണറായി എന്നെ വർഗീയവാദി എന്ന് വിളിക്കുന്നു: പി.സി ജോർജ്

ഭർത്താവ് അഭിലാഷ് പാലക്കുന്നിലെ ഓട്ടോ ഡ്രൈവറാണ്. മകള്‍: ശ്രേയ. അരമങ്ങാനം ഉലൂജിയിലെ മല്ലികയുടെയും പരേതനായ അപ്പകുഞ്ഞിയുടെയും മകളാണ് സുജിനി. സഹോദരങ്ങള്‍: അഭിലാഷ്, സുപ്രിയ, സജിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button