തിരുവനന്തപുരം: വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ സാക്ഷിക്കെതിരെ വധ ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. തിരുവല്ലം തിനവിള പുത്തൻവീട്ടിൽ ജയപാലനെയാണ് (54) തിരുവല്ലം പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ സാക്ഷിയായ തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപിനെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ഇയാൾ പിടിയിലായത്. വിദേശ വനിത കൊല്ലപ്പെട്ട കേസിൽ പിടിയിലായ പ്രതികളുടെ ബന്ധുവാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു.
Read Also : ‘ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നു’: വി.എച്ച്.പി റാലിക്കെതിരെ ടി.എന്‍. പ്രതാപന്‍
2018 ഏപ്രിൽ 20 നാണ് ലിത്വാനിയ സ്വദേശിനിയുടെ മൃതദേഹം പനതുറയ്ക്ക് സമീപം കണ്ടെത്തുന്നത്. സംഭവത്തിൽ ഉമേഷ്, ഉദയൻ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇതിൻ്റെ വിചാരണ നടക്കാൻ പോകുന്നതിനിടയിലാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയത്.
Post Your Comments