കോഴിക്കോട്: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട്, സംസ്ഥാന നേതാവായ യഹിയ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.പി. മുഹമ്മദ് ബഷീർ.
പൊലീസ് നീക്കം അപകടകരമാണെന്നും ആർ.എസ്.എസിനെ പ്രീണിപ്പിക്കലല്ല പൊലീസിന്റെ പണിയെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. ആർ.എസ്.എസിനെതിരായ മുദ്രാവാക്യത്തെ, മത വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കേരളത്തിൽ ഇപ്പോൾ നടക്കുന്നത് പോപ്പുലർ ഫ്രണ്ട് വേട്ടയാണെന്നും സി.പി. മുഹമ്മദ് ബഷീർ ആരോപിച്ചു.
രക്തസമ്മർദ്ദം നിയന്ത്രിക്കണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കുക
വിദ്വേഷ മുദ്രാവാക്യം വിളിച്ച വ്യക്തിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പോപ്പുലർ ഫ്രണ്ട് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കുടുംബത്തിന് പിന്തുണ നൽകുമെന്നും എന്നാൽ, മുദ്രാവാക്യത്തിന് പിന്തുണയില്ലെന്നും സി.പി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.
Post Your Comments