രാജ്യത്തെ പ്രമുഖ ഡ്രോൺ കമ്പനിയിലെ 50 ശതമാനം ഓഹരികൾ അദാനി എന്റർപ്രൈസസ് സ്വന്തമാക്കും. ഡ്രോൺ കമ്പനിയായ ജനറൽ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികളാണ് അദാനി എന്റർപ്രൈസസ് സ്വന്തമാക്കുന്നത്.
വാണിജ്യ ഡ്രോൺ നിർമ്മാതാക്കളാണ് ജനറൽ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്. അദാനി ഡിഫൻസ് സിസ്റ്റംസ് ആന്റ് ടെക്നോളജി ലിമിറ്റഡ് വഴിയാണ് ഡ്രോൺ കമ്പനിയിലെ ഓഹരികൾ അദാനി സ്വന്തമാക്കുക. ഓഹരികൾ ഏറ്റെടുക്കാനുള്ള കരാറിൽ ഇരു കമ്പനികളും ഒപ്പുവെച്ചു കഴിഞ്ഞെങ്കിലും ഇടപാടിന്റെ മൂല്യം എത്രയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Also Read: പ്രശസ്ത ഗായകൻ ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന് നടക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കാർഷിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച കമ്പനിയാണ് ജനറൽ എയ്റോനോട്ടിക്സ്. കൂടാതെ, ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് വിള നിരീക്ഷണം, വിള സംരക്ഷണ സേവനങ്ങൾ എന്നിവയും നൽകുന്നുണ്ട്. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻഡ്-ടു-എൻഡ് അഗ്രി പ്ലാറ്റ്ഫോം സൊല്യൂഷൻ പ്രൊവൈഡറാണ് ജനറൽ എയ്റോനോട്ടിക്സ്
Post Your Comments