ThrissurLatest NewsKeralaNattuvarthaNews

തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ചയാൾ മരിച്ചു: കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്

തൃശൂർ: ജില്ലയിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയാൾ മരിച്ചു. തൃശൂർ പുത്തൂർ സ്വദേശി ജോബി (47) ആണ് മരിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. രണ്ട് ദിവസം മുൻപ് ആണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ക്യൂലക്സ് കൊതുകുകൾ പരത്തുന്നതാണ് വെസ്റ്റ് നൈൽ ഫീവർ. ഇത് മാരകമായാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. ജോബിയുടെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് അതീവ ജാഗ്രത നൽകിയിരിക്കുകയാണ്.

രോ​ഗലക്ഷണങ്ങൾ കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴായിരിക്കും പ്രകടമാവുന്നത്. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിങ്ങനെയാണ് പ്രധാന ലക്ഷണങ്ങൾ. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ് എന്നിവയ്ക്കും കാരണമായേക്കാം. മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ അടിയന്തരമായി ഗവ. ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button