KeralaLatest News

പോലീസ് ലിസ്റ്റിൽ പിടികിട്ടാപ്പുള്ളി: ഒളിവിലെന്ന് വിധിയെഴുതിയ ആൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി

റാഗിംഗ് ഉൾപ്പെടെ നിരവധി കേസുകളാണ് ആർഷോയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മലപ്പുറം: പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിദ്യാർത്ഥി നേതാവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ പിഎം ആർഷോയാണ് മലപ്പുറത്ത് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലുടനീളം പങ്കെടുക്കുകയും, സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ച ആർഷോ ഒളിവിൽ ആണെന്നായിരുന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

സംസ്ഥാന സെക്രട്ടറിയുടെ ചുമതല ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുൻപിലും വിദ്യാർത്ഥി നേതാവ് പ്രത്യക്ഷനായി. ഇതോടെ ആർഷോ ഒളിവിലാണെന്ന പോലീസ് വാദമാണ് പൊളിയുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാണ് ആർഷോ. ഇതിന് പുറമേ എറണാകുളം ജില്ലാ സെക്രട്ടറി കൂടിയാണ് ഇയാൾ. റാഗിംഗ് ഉൾപ്പെടെ നിരവധി കേസുകളാണ് ആർഷോയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അടുത്തിടെ എംജി സർവ്വകലാശാല ക്യാമ്പസിൽ ഉണ്ടായ സംഘർഷത്തിൽ  വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ച സംഭത്തിൽ ആർഷോ പ്രതിയാണ്. 2018 ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിലാണ് ആർഷോ അറസ്റ്റിലായത്. കേസിൽ പിന്നീട്, കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കുറ്റകൃത്യങ്ങൾ തുടർന്നതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button