KeralaLatest NewsNews

ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, ദാമ്പത്യബന്ധത്തിന് പതിനാല് ദിവസത്തെ ആയുസ്: ശ്രുതി മരിച്ചത് ദുരൂഹസാഹചര്യത്തില്‍

സ്ത്രീധനം കുറഞ്ഞത്തിന്റെ പേരില്‍ ശ്രുതിയെ അരുണും വീട്ടുകാരും പീഡിപ്പിച്ചിരുന്നെന്നാണ് ശ്രുതിയുടെ മാതാപിതാക്കള്‍ പറയുന്നത്

തൃശൂര്‍: ശ്രുതിയുടേയും അരുണിന്റേയും ദാമ്പത്യ ബന്ധത്തിന് വെറും 14 ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ശ്രുതിയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതി മരിച്ചിട്ട് രണ്ടര വര്‍ഷം കഴിയുമ്പോഴും ഏകമകള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും ആ മാതാപിതാക്കള്‍ക്ക് അറിയില്ല. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ശ്രുതിയെ അരുണും വീട്ടുകാരും പീഡിപ്പിച്ചിരുന്നെന്നാണ് ശ്രുതിയുടെ മാതാപിതാക്കള്‍ പറയുന്നത്.

Read Also: സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യും: ക്യാമ്പുകളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍

ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ശ്രുതിയും അരുണും തമ്മിലുള്ള വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് പതിനാലാം ദിവസം ശ്രുതിയുടെ കുടുംബത്തെ തേടിയെത്തിയത് മകളുടെ മരണവാര്‍ത്തയായിരുന്നു.

ഐടിഐയില്‍ സര്‍വേയര്‍ കോഴ്സ് പഠിക്കുമ്പോഴാണ് സീനിയര്‍ വിദ്യാര്‍ത്ഥിയായ അരുണുമായി ശ്രുതി പ്രണയത്തിലായത്. പഠനം കഴിഞ്ഞ് ശ്രുതിക്ക് താത്കാലിക ജോലി കിട്ടിയപ്പോള്‍ വീട്ടുകാര്‍ വിവാഹത്തിനായുള്ള ആലോചന തുടങ്ങി. അടുത്തബന്ധത്തിലുള്ള യുവാവുമായി വിവാഹം തീരുമാനിച്ചപ്പോഴാണ് ശ്രുതി തനിക്കൊരു പ്രണയം ഉണ്ടെന്ന് വീട്ടുകാരോട് വെളിപ്പെടുത്തുന്നത്. ഇക്കാര്യം അന്വേഷിക്കാനായി അച്ഛന്‍ സുബ്രഹ്‌മണ്യനും ബന്ധുവും അരുണിന്റെ വീട്ടിലെത്തിയെങ്കിലും നല്ല പ്രതികരണമായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതോടെ, ഈ വിവാഹാലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

വിവാഹം നടക്കാതായതോടെ, ശ്രുതി താത്കാലിക ജോലിക്കും, പിന്നീട് ബി.ടെക് പഠനത്തിനും പോയി. അഞ്ചുവര്‍ഷം കഴിഞ്ഞാണ് ശ്രുതിക്ക് വീണ്ടും വിവാഹാലോചന നടത്തുന്നത്. ഇതിനിടെ, ശ്രുതി പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടംനേടുകയും ചെയ്തു. അതോടെ, അച്ഛനമ്മമാര്‍ ശ്രുതിക്ക് മറ്റൊരു പയ്യനെ കണ്ടെത്തി വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍, വിവാഹം നിശ്ചയിച്ചു കഴിഞ്ഞതിന് പിന്നാലെ, ശ്രുതിയെ ഇഷ്ടമാണെന്നും ഇപ്പോഴും പ്രണയത്തിലാണെന്നും പറഞ്ഞ് അരുണ്‍, ശ്രുതിയുടെ മാതാപിതാക്കളെ സമീപിച്ചു. അരുണിനെ ഇഷ്ടമാണെന്ന് ശ്രുതിയും പറഞ്ഞതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങുകയും, പ്രതിശ്രുത വരന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടതായും വന്നു.

ഇരു വീട്ടുകാരുടെയും സമ്മതത്തോടെ 2019 ഡിസംബര്‍ ഇരുപത്തിരണ്ടിന് അരുണും ശ്രുതിയും വിവാഹിതരായി. എന്നാല്‍, 14 ദിവസം മാത്രം ആ ദാമ്പത്യം നിലനിന്നുള്ളൂ. ജോലിയുടെ നിയമന ഉത്തരവ് കിട്ടാത്തതിലും സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ശ്രുതി, മാതാപിതാക്കള്‍ക്ക് സൂചന നല്‍കിയിരുന്നു.

2020 ജനുവരി ആറിന് രാത്രി ഒന്‍പതിനാണ് ശ്രുതി വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീണ് മരിച്ചെന്ന് ഭര്‍തൃവീട്ടുകാര്‍ ഫോണില്‍ വിളിച്ച് അറിയിച്ചത്. വീട്ടില്‍ കാറുണ്ടായിട്ടും, ശ്രുതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വരും വരെ കാത്തിരുന്നതും വീട്ടുകാര്‍ ആരും കൂടെ പോകാതിരുന്നതും സംശയമുണ്ടാക്കിയിരുന്നു.

ശ്വാസംമുട്ടിയാണ് ശ്രുതി മരിച്ചതെന്നും, കഴുത്തില്‍ ക്ഷതമുണ്ടായിരുന്നുവെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ്, ശ്രുതി മരിച്ചത് ശ്വാസംമുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതം മരണകാരണമായെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button