ബീജിംഗ്: ചൈനയിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരതയുടെ റിപ്പോർട്ടുകൾ. ഉയിഗൂര്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ നടത്തുന്ന ഉയിഗൂര്‍ ക്യാമ്പുകളില്‍ നടക്കുന്നത് കടുത്ത മനുഷാവകാശ ലംഘനങ്ങൾ. ചൈനയുടെ പൊലീസിന്റെ ഡേറ്റാ സേര്‍വറില്‍ നിന്നും പുറത്തായ ഏകദേശം അയ്യായിരത്തോളം വരുന്ന ചിത്രങ്ങളടങ്ങിയ രേഖകളിൽ നിന്നുമാണ് ഉയിഗൂര്‍ ക്യാമ്പുകളില്‍ നടക്കുന്ന ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറംലോകം അറിയുന്നത്. ഷിന്‍ജിയാംഗ് പൊലീസ് ഫയലുകള്‍ എന്ന പേരിലാണ് ഈ വിവരങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഹാക്കർമാർ ചൈനയില്‍ നിന്നും കൈക്കലാക്കിയ ഈ രേഖകൾ, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്രിയാന്‍ സെന്‍സ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് പുറത്തു വിട്ടത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സെന്‍സ്.
അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2018 ജനുവരി – ജൂലായ് മാസങ്ങൾക്കിടയിൽ എടുത്ത 5000 ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ക്യാമ്പിലെ തടവുകാരെ ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ പിടിക്കപ്പെട്ടാല്‍ കടുത്ത രീതിയിലുള്ള പീഡനങ്ങളാണ് നേരിടേണ്ടി വരിക. അന്തേവാസികളായ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നത് നേരില്‍ കണ്ടതിനെക്കുറിച്ചു ചില സ്ത്രീകള്‍ പറയുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. കൂടാതെ, രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍ ആരായാലും വെടിവച്ചുകൊന്നേക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന മേലധികാരിയുടെ ശബ്ദരേഖയും പുറത്ത്.
42കാരിയായ ടുര്‍സുനായ് സിയാവുദ്ദീന്‍ എന്ന ഉയിഗൂര്‍ വനിത വോയിസ് ഓഫ് അമേരിക്ക എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നാലു തവണ ചോദ്യം ചെയ്യുന്നതിന് വേണ്ടി പ്രത്യേക മുറിയിലേക്ക് ചൈനീസ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതിനെക്കുറിച്ചു പറയുന്നുണ്ട്. അവിടെ വച്ച് അവര്‍ തന്നെ മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഷോക്ക് അടിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി അവർ പറഞ്ഞു.
Post Your Comments