KollamLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം പൊന്നാനി ചടയന്‍റഴികത്ത് എസ്. മസ്ഹൂദ് (32) ആണ് പിടിയിലായത്

പാരിപ്പള്ളി: സൗദിലേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ. മലപ്പുറം പൊന്നാനി ചടയന്‍റഴികത്ത് എസ്. മസ്ഹൂദ് (32) ആണ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.

2018 ജൂൺ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഹോട്ടലിൽ വെച്ചാണ് ഇയാൾ ബലാൽസംഗത്തിനിരയാക്കിയത്. മാതാവാണ് കുട്ടിയെ ഇവിടെ എത്തിച്ചത്.

Read Also : മെഴുകുതിരികളും ചന്ദനത്തിരികളും ആരോ​ഗ്യത്തിന് അത്ര നല്ലതല്ല

സംഭവത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ തടഞ്ഞു വെക്കുകയായിരുന്നു.

ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ്കുമാർ, സുരേഷ്കുമാർ, എ.എസ്.ഐ അഖിലേഷ്, നന്ദൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button