Latest NewsNewsIndia

പ്രധാനമന്ത്രി ഗുജറാത്തിൽ: നാനോ യൂറിയ പ്ലാന്റ് ഉദ്ഘാടനം ഇന്ന്

 

ഗുജറാത്ത്: ഇന്ന് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കലോലിലെ ഇഫ്കോയിൽ നിർമ്മിച്ച നാനോ യൂറിയ (ദ്രാവക) പ്ലാന്റ് ഉദ്ഘാടനം ചെയ്യും. കർഷകരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ പ്രധാനം ചെയ്യുന്നതിനായി, ഏകദേശം 175 കോടി രൂപ ചെലവിലാണ് നാനോ യൂറിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. നാനോ യൂറിയയുടെ ഉപയോഗത്തിലൂടെ വിളവ് വർദ്ധിക്കുന്നത് കണക്കിലെടുത്താണ് അത്യാധുനിക നാനോ വളം പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് പ്രതിദിനം 500 മില്ലി 1.5 ലക്ഷം കുപ്പി ദ്രവീകൃത യൂറിയ ഉത്പാദിപ്പിക്കും.

വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും പൂർത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ഗുജറാത്തിൽ എത്തുന്നത്. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാജ്കോട്ടിലെ പുതുതായി നിർമ്മിച്ച മാതുശ്രീ കെ.ഡി.പി.  മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദർശിക്കും. തുടർന്ന് നടക്കുന്ന ഒരു പൊതുപരിപാടിയിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

വൈകീട്ട് 4 മണിക്ക് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ‘സഹകർ സേ സമൃദ്ധി’ എന്ന വിഷയത്തിൽ വിവിധ സഹകരണ സ്ഥാപനങ്ങളുടെ നേതാക്കളുടെ സെമിനാറിൽ പ്രധാനമന്ത്രി സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button