KeralaLatest NewsNews

പി.സി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു: പി.കെ കൃഷ്ണദാസ്

 

 

കൊച്ചി: പി.സി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം.

‘തൃക്കാക്കരയിലേക്കുളള പി.സി ജോർജ്ജിന്റെ വരവ് തടയാൻ വേണ്ടിയാണ് ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ അദ്ദേഹത്തോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. പി.സി ജോർജ്ജിന്റെ വായ മൂടിക്കെട്ടുക മാത്രമല്ല അദ്ദേഹത്തിന്റെ കയ്യും കാലും കെട്ടിയിട്ട് കൂച്ചുവിലങ്ങ് ഇടാനാണ് മുഖ്യമന്ത്രിയും എൽ.ഡി.എഫ് സർക്കാരും ശ്രമിക്കുന്നത്.

ജാമ്യം അനുവദിച്ച സ്ഥിതിക്ക് എന്തിനാണ് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് പി.സി ജോർജ്ജിന്റെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്നത്. പി.സി ജോർജ് തൃക്കാക്കരയിൽ എത്തുന്നതും മുഖ്യമന്ത്രിക്ക് മറുപടി നൽകുന്നതും ഇടതുമുന്നണിക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന് എൽ.ഡി.എഫും സർക്കാരും ഭയപ്പെടുന്നു. പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിക്ക് ഉളളതുപോലെ താൽപര്യം പ്രതിപക്ഷ നേതാവിനും ​​ഉണ്ട്’- പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button