Latest NewsKeralaNews

ഇംഗ്ലീഷില്‍ ‘ഫക്റ്റ്‌സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ല: ഇടത് സഹയാത്രികനെ തിരുത്തി എന്‍.എസ് മാധവന്‍

തെരഞ്ഞെടുപ്പ് അടുത്ത സമയത്തും ഏത് സമയത്തും നിയമം അനുസരിച്ച് 'മീറ്റുകാരനായ' ഈ സഹയാത്രികനെ എന്തിനുകൊണ്ടു നടക്കണമെന്നും അദ്ദേഹം ചോദിച്ചു.

കൊച്ചി: മാതൃഭൂമി ന്യൂസ് ചര്‍ച്ചയിലെ എന്‍.ലാല്‍കുമാറിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. വെള്ളിയാഴ്ച നടന്ന മാതൃഭൂമിയുടെ പ്രൈംടൈം ഡിബേറ്റിലായിരുന്നു എന്‍.ലാല്‍ കുമാറിന്റെ വിവാദ പ്രസ്താവന. അവതാരകയുമായി തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ‘ഐ അഗ്രീ ടു ദി ഓള്‍ ദി ഫക്ക്‌സ്/ ഫാക്ട്‌സ് യു ആര്‍ സൈറ്റിംഗ് ഹിയര്‍’ എന്ന വാക്കുകളാണ് വിവാദത്തിന് കാരണമായത്.

Read Also: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: അപലപിച്ച് കെ.സുരേന്ദ്രന്‍

എന്നാൽ, ചര്‍ച്ചയില്‍ എന്‍.ലാല്‍കുമാർ പറഞ്ഞത് ‘ഫക്ക്‌സ്’ തന്നെയാണെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷില്‍ ‘ഫക്റ്റ്‌സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ലെന്നും ‘ഫാക്റ്റ്’ ആണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത സമയത്തും ഏത് സമയത്തും നിയമം അനുസരിച്ച് ‘മീറ്റുകാരനായ’ ഈ സഹയാത്രികനെ എന്തിനുകൊണ്ടു നടക്കണമെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button