Latest NewsKerala

മിഠായി നൽകി പ്രലോഭിപ്പിച്ച് പീഡനം, വേദന സഹിക്കാനാകാതെ കുട്ടി വിവരം വെളിപ്പെടുത്തിയത് ടീച്ചറിനോട്, മധുവിന് കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് അ‍ഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട സ്വദേശിയായ മധു (49)വിനാണ് കാട്ടാക്കട അതിവേഗ പോസ്കോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷ വിധിച്ചത്.

പിഴത്തുക ഇരയായ കുട്ടിക്ക് നൽകണമെന്നും ശിക്ഷാവിധിയിൽ പറയുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി അഞ്ചുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. 2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ടുവന്ന ഒൻപതു വയസുകാരനെ മിഠായി നൽകി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചായിരുന്നു പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

പീഡന വിവരം പുറത്തു പറഞ്ഞാൽ അടിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വേദന സഹിക്കാതെ വന്നപ്പോൾ കുട്ടി വിവരം സ്കൂളിലെ ടീച്ചറോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button