ഓഹരി വിപണിയിൽ വൻ മുന്നേറ്റം തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയിലെ നേട്ടം മുന്നോട്ടു കുതിക്കുന്നത്. യുഎസിലെയും മറ്റു വിദേശ വിപണികളിലെയും മുന്നേറ്റത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ ഓഹരി വിപണിയിലും ഉണ്ടായത്. ബിഎസ്ഇയിൽ സെൻസെക്സ് 632 പോയിന്റ് കയറി 54,885 ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
എൻഎസ്ഇ നിഫ്റ്റി 182 പോയിൻറ് നേട്ടത്തോടെ 16,352 ൽ വ്യാപാരം അവസാനിപ്പിച്ചു. വിപ്രോ, ബജാജ് ഫിൻസേർവ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നീ ഓഹരികളാണ് കൂടുതൽ നേട്ടം കൈവരിച്ചത്.
Also Read: ആർബിഐ: ഇന്ത്യൻ ഡിജിറ്റൽ കറൻസിയിൽ കൂടുതൽ വ്യക്തത
ഭാരതി എയർടെൽ, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി എന്നിവയുടെ ഓഹരികൾക്ക് മികച്ച നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
Post Your Comments