Latest NewsNewsIndiaTechnology

സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്വകാര്യതാ നയങ്ങൾ നിലവിൽ വരുന്നത്

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്. മെറ്റയുടെ ഉൽപ്പന്നങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്വകാര്യതാ നയങ്ങൾ നിലവിൽ വരുന്നത്. ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപയോക്താവിന്റെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് എളുപ്പം മനസ്സിലാക്കാൻ പുതിയ അപ്ഡേറ്റ് വഴി സാധിക്കും. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷനുകൾ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

Also Read: സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം : കുട്ടിയുടെ ഇരുകാലിനും ഗുരുതര പരിക്ക്

പുതിയ അപ്ഡേറ്റ് പ്രകാരം, ഉപയോക്താക്കൾക്ക് ഡിഫോൾട്ടായി അവരുടെ പോസ്റ്റുകൾ ആർക്കൊക്കെ കാണാനാകുമെന്നതിൽ നിയന്ത്രണം നൽകും. കൂടാതെ, ഉപയോക്താക്കൾക്ക് കാണാനാകുന്ന പരസ്യങ്ങളുടെ കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തും. ജൂലൈ 26 മുതലാണ് പുതിയ അപ്ഡേറ്റുകൾ നിലവിൽ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button