ന്യൂഡൽഹി: കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിൻ പോർട്ടൽ വഴിയാക്കും. ദേശീയ ആരോഗ്യ അതോറിറ്റി (എൻ.എച്ച്.എ.) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആർ.എസ്. ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടി പോർട്ടൽ പുനർ നിര്‍മ്മിക്കാനുള്ള ചർച്ച നടക്കുകയാണ്.
കോവിൻ പോർട്ടൽ മുഖേന രാജ്യത്ത് നടത്തിവരുന്ന കോവിഡ് വാക്സിനേഷൻ യജ്ഞം വിജയകരമാണ്. ആദ്യ രണ്ടുഘട്ടങ്ങളിൽ, പ്രതിദിനം 20-30 ലക്ഷം ഡോസുകൾ വിതരണം ചെയ്തത് മൂന്നാം ഘട്ടമായപ്പോൾ രണ്ടര കോടിവരെയായി ഉയർന്നു. ഉമാംഗ്, ആരോഗ്യ സേതു തുടങ്ങിയ ആപ്ലിക്കേഷനുകൾ വാക്സിനേഷന്റെ രജിസ്‌ട്രേഷനായി ഉപയോഗിച്ചതും വാക്സിൻ വിതരണം എളുപ്പമാക്കിയതായി അദ്ദേഹം പറഞ്ഞു.
Post Your Comments