മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ജീവിതശൈലിയിലെ പല പ്രശ്നങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഒരു പരിധി വരെ മുടികൊഴിച്ചിൽ നിയന്ത്രണ വിധേയമാകും. മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. അതിനാൽ, പ്രോട്ടീൻ അടങ്ങിയ മുട്ട കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പയറു വർഗങ്ങളിലും പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ തുടങ്ങിയ ഘടകങ്ങളും പയറു വർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.
Also Read: പ്രവാസികളുടെ റെസിഡൻസി കാലാവധി അഞ്ച് വർഷം വരെ നീട്ടും: പ്രമേയത്തിന് അംഗീകാരം നൽകി കുവൈത്ത്
മുടി കൊഴിച്ചിൽ തടയാൻ ഭക്ഷണത്തിൽ വാൾനട്ട് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബയോട്ടിൻ, വിറ്റാമിൻ ഇ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരക്ക കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സി മുടി പൊട്ടുന്നത് തടയുന്നു.
Post Your Comments