തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി പതിനഞ്ചുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ മുടിയ്ക്കൽ പാലക്കാട്ടുതാഴം മുക്കാട വീട്ടിൽ മൈതിനെ(46) ആണ് അറസ്റ്റ് ചെയ്തത്.
മണക്കാട് നെല്ലിക്കാവിൽ കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. തൊടുപുഴ എസ്ഐ അജയകുമാറും ഡിവൈഎസ്പി സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്. തുണി ഇൻസ്റ്റാൾമെന്റിൽ വിൽപ്പന നടത്തുന്ന പ്രതി ഇതിന്റെ പണം പിരിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്. പിന്നീട് വീട്ടിലെത്തിയ അമ്മയോട് കുട്ടി വിവരം പറയുകയായിരുന്നു.
പിന്നീട് കഴിഞ്ഞ 21-ന് വീണ്ടുമെത്തിയപ്പോഴും ഇതേ രീതിയിൽ കുട്ടിയ്ക്കു നേരേ ലൈംഗികാതിക്രമത്തിനു മുതിർന്നപ്പോൾ മാതാവ് ഇത് കണ്ടു. തുടർന്ന്, ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകി.
കുട്ടി പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments