ThiruvananthapuramNattuvarthaLatest NewsKeralaNews

പൊലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പെ​ട്രോളൊഴിച്ച് യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

പാ​ലോ​ട് സ്വ​ദേ​ശി ബി​ജു​വാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. പാ​ലോ​ട് സ്വ​ദേ​ശി ബി​ജു​വാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മി​ച്ച​ത്. പെ​ട്രോ​ൾ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ച് ബി​ജു തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ആ​ര്യ​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാണ് സംഭവം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ബി​ജു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യാ​ണ് ബി​ജു ​പൊലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​യാ​ളു​മാ​യി പി​ണ​ങ്ങി​യ ഭാ​ര്യ കു​ടും​ബ വീ​ട്ടി​ലേ​ക്കാ​ണ് പോ​യ​ത്. ഇ​ക്കാ​ര്യം പൊ​ലീ​സ് അ​റി​യി​ച്ചു​വെ​ങ്കി​ലും അ​ക്ര​മാ​സ​ക്ത​നാ​യ ബി​ജു ശ​രീ​ര​ത്തി​ൽ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

Read Also : 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാര്‍ : രേവതി മികച്ച നടി

തു​ട​ർ​ന്ന്, പൊലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button