ലണ്ടൻ: ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ കെവിൻ സ്പേസിനെതിരെ ലൈംഗിക കുറ്റങ്ങൾ ചുമത്തി യുകെ കോടതി. അന്വേഷണത്തെ തുടർന്ന് ബ്രിട്ടൻസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ആണ് അദ്ദേഹത്തിനെതിരെ നിയമ നടപടിയെടുത്തത്.
2005 മാർച്ചിനും 2013 ഏപ്രിലിനും ഇടയിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. ഏകദേശം നാലു തവണ, മൂന്നു പേരെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഗ്ലൗസെസ്റ്റർഷയറിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. മുപ്പതും നാൽപ്പതും വയസ്സിനിടയിലുള്ള ഇരകൾ എല്ലാവരും പുരുഷന്മാരാണ്.
പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അധികം വൈകാതെ ശിക്ഷ വിധിക്കും. മുൻപും കുറ്റകൃത്യങ്ങൾ ചെയ്ത ചരിത്രമുള്ള കെവിൻ സ്പേസിനെതിരെ അമേരിക്കയിൽ നടൻ ആന്റണി റാപ് വർഷങ്ങൾക്കു മുമ്പ് ലൈംഗികാതിക്രമ കേസ് നൽകിയിരുന്നു. ഇരയ്ക്ക് അന്ന് 14 വയസ്സായിരുന്നു പ്രായം.
Post Your Comments