
ഉത്തര്‍പ്രദേശ് : ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 14 കാരനെതിരെ പീഡന പരാതി. 4 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് 14 കാരൻ അറസ്റ്റിലായത്.
വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് അയൽവാസിയായ കൗമാരക്കാരൻ പീഡിപ്പിച്ചത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് മകൻ്റെ നിലവിളി കേട്ടെത്തിയ മാതാപിതാക്കൾ രക്തം വാർന്നൊഴുകുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ, ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടറുടെ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് തിരിച്ചറിഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൗമാരക്കാരനെ പോലീസ് പിടികൂടി. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമം 377 പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റാരോപിതനായ കൗമാരക്കാരനെ ചൈൽഡ് കറക്ഷൻ ഹോമിലേക്ക് അയക്കുന്നതിനുള്ള നിയമനടപടികൾ നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Post Your Comments