
തേഞ്ഞിപ്പാലം: വയോധികയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. കാലിക്കറ്റ് സർവ്വകലാശാലക്ക് സമീപം കോഹിനൂര്‍ കോളനിയില്‍ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന് എന്ന ബാബുവാണ് (54) അറസ്റ്റിലായത്. തേഞ്ഞിപ്പാലം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച വയോധിക ബന്ധുവീട്ടില്‍ ആണ് താമസിച്ചിരുന്നത്. ഇവിടെ അതിക്രമിച്ച് കയറിയ പ്രതി വയോധികയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന്, മാനസിക പ്രയാസങ്ങള്‍ പ്രകടിപ്പിച്ച ഇവരോട് ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Read Also : ‘ആന്തരിക ശത്രുക്കളായി ക്രൈസ്തവരെ എണ്ണിയവരാണ് നിങ്ങൾ’: ഹാഷ്മിയുടെ ആ വേല കയ്യിലിരിക്കട്ടെയെന്ന് വി.വി. രാജേഷ്
തേഞ്ഞിപ്പാലം സി.ഐ എന്‍.ബി.ഷൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments