തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. ‘നായാട്ട്’, ‘മധുരം’, ‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
Read Also: വിദേശ കമ്പനികൾ കെട്ടുംപൂട്ടി റഷ്യ വിട്ടു പോയി: ദൈവത്തിന് നന്ദി പറഞ്ഞ് പുടിൻ
കൃഷാന്ദ് ആര്‍.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ ആണ് മികച്ച ചിത്രം. മികച്ച രണ്ടാമത്തെ ചിത്രം രണ്ട് സിനിമകള്‍ക്കാണ്. റഹ്‌മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ചവിട്ട്, താര രാമാനുജന്‍ സംവിധാനം ചെയ്ത നിഷിദ്ധോ എന്നീ സിനിമകള്‍ക്കാണ് ഈ പുരസ്‌കാരം. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ദ് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠന്‍ (ചിത്രം ചുരുളി).
മറ്റ് പുരസ്‌കാരങ്ങളുടെ വിശദാംശങ്ങള്‍
ജനപ്രിയ ചിത്രം- ഹൃദയം
സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം-അന്തരം,
എഡിറ്റ്-ആന്‍ഡ്രൂ ഡിക്രൂസ്-മിന്നല്‍ മുരളി
കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്‍
മികച്ച നവാഗത സംവിധായിക-കൃഷ്ണേന്ദു
മികച്ച ചലച്ചിത്ര ഗ്രന്ഥം -ചമയം (പട്ടണം റഷീദ്)
മികച്ച കഥ, തിരക്കഥ-ഷെറിന്‍ ഗോവിന്ദന്‍ ( അവനോവിലോന),
നൃത്ത സംവിധാനം- അരുണ്‍ലാല്‍ – ചവിട്ട് ,
വസ്ത്രാലങ്കാരം- മെല്‍വി. ജെ- മിന്നല്‍ മുരളി
മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം
ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി
കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം
ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്
ഗായിക-സിതാര കൃഷ്ണകുമാര്‍ – കാണെക്കാണെ
ഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളി,
സംഗീത സംവിധായകന്‍,ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ്- ജോജി,
സംഗീത സംവിധായകന്‍- ഹിഷാം- ഹൃദയം
ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാട
142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
Post Your Comments