
പ്രണയം വെളിപ്പെടുത്തി സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാർത്ത ഇരുവരും ആരാധകരുമായി പങ്കുവച്ചു. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഗായിക പറഞ്ഞു. പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്.
‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായി. ചിത്രം വൈറൽ ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ രംഗത്തെത്തി.
അതേസമയം, മൂന്നാഴ്ച മുന്‍പ് ഗോപി സുന്ദറിന്റെ സ്റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം നേരിടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഭാര്യയെയും രണ്ടു മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം താമസം തുടങ്ങിയതോടെയാണ് ഗോപി സുന്ദര്‍ വിവാദത്തിലകപ്പെട്ടത്.
അഭയയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാല്‍ ഉടന്‍ ആരാധകരെത്തി അദ്ദേഹത്തെ വിമര്‍ശിക്കുമായിരുന്നു. വിമര്‍ശിച്ചവര്‍ക്കു തക്ക മറുപടിയും ഗോപിസുന്ദര്‍ നൽകുമായിരുന്നു. എന്നാൽ, ഈ ബന്ധത്തിന് എന്തു സംഭവിച്ചുവെന്നതും ഇപ്പോള്‍ ചോദ്യമായി മാറുന്നു.
Post Your Comments