കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വർദ്ധിച്ചു. സ്വര്‍ണ്ണം, പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. നിലവില്‍ പവന് 38,200 രൂപയും, ഗ്രാമിന് 4,775 രൂപയുമാണ്. രാജ്യാന്തര ഓഹരി വിപണികളുടെ തളര്‍ച്ചയും, ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതും, യു.എസ് ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങളുമാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിച്ചത്.
ആഗോള വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 1,853.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 1,849.27 ഡോളറായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഔണ്‍സിന് 1,862.23 ഡോളറായിരുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ നല്കുന്ന സൂചന.
Post Your Comments