പാലക്കാട്: ചായക്ക് മധുരം കുറഞ്ഞു പോയതിന്റെ പേരിൽ സിനിമാപ്രവർത്തകർ തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ഒരാൾക്ക് കുത്തേറ്റു. ലൊക്കേഷൻ അസിസ്റ്റന്റ് വടകര സ്വദേശി സിറാജിന്റെ കഴുത്തിനാണ് കുത്തേറ്റത്.
പാലക്കാട്ടെ ലോഡ്ജിൽ ഇന്ന് രാവിലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ സിറാജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : പ്രതിരോധ, രക്ഷാപ്രവർത്തന രംഗങ്ങളിൽ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി
സിറാജിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പൊലീസ് അറസ്റ്റു ചെയ്തു. ഇവർ തമ്മിൽ നേരത്തെയും വാക്ക് തർക്കങ്ങളുണ്ടായിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം.
Post Your Comments