ശ്രീനഗർ: ലഡാക്കിലെ ടാർടൂക്ക് സെക്ടറിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. 7 കരസേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. വാഹനം റോഡിൽ നിന്ന് തെന്നി ഷിയോക് നദിയിലേക്ക് വീഴുകയായിരുന്നു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം അറിയിച്ചത്. 60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.
പര്‍താപൂരില്‍ നിന്ന് ഫോര്‍വേഡ് ലൊക്കേഷനായ സബ് സെക്ടര്‍ ഹനീഫിലേക്ക് പോകുമ്പോഴാണ് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരിൽ ഒരാൾ മലയാളി ആണെന്നാണ് റിപ്പോർട്ട്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ആണെന്നും റിപ്പോർട്ടുകളുണ്ട്. 26 സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു.
റോഡില്‍ നിന്ന് വാഹനം തെന്നിയതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട 26 പേരെയും സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് കരസേന അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമസേന വിമാനത്തില്‍ വെസ്‌റ്റേണ്‍ കമാന്‍ഡിലേക്ക് കൊണ്ടുപോകുമെന്നും കരസേന അറിയിച്ചു. ലേയിൽ നിന്നുള്ള ശസ്ത്രക്രിയാ സംഘത്തെ പർതാപൂരിലേക്ക് അയച്ചിട്ടുണ്ട്.
Post Your Comments