ഡിജിലോക്കർ സേവനവുമായി വാട്സ്ആപ്പ്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്ന ഡിജിലോക്കർ സേവനമാണ് വാട്സ്ആപ്പിൽ ലഭ്യമാകുന്നത്.
2015ൽ കേന്ദ്ര സർക്കാർ ആരംഭിച്ച സംവിധാനമാണ് ഡിജിലോക്കർ. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഡിജിലോക്കർ സേവനത്തിൽ വിവിധ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കും.
‘മൈ ഗവ് ഹെൽപ്പ് ഡെസ്ക്’ നമ്പറായ 9013151515ൽ ബന്ധപ്പെട്ടാൽ ഡിജിലോക്കർ സേവനം വാട്സ്ആപ്പിൽ ലഭ്യമാകും. കോവിഡ് കാലത്ത് രോഗസംബന്ധമായും വാക്സിനേഷൻ സംബന്ധമായുമുളള വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരംഭിച്ചതാണ് ‘മൈ ഗവ് ഹെൽപ്പ് ഡെസ്ക്’.
Post Your Comments