Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ThiruvananthapuramKeralaNattuvarthaLatest NewsNews

അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു: മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചതായി, തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 311 രൂപയായാണ്‌ വേതനം വർദ്ധിപ്പിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലെ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ്‌, നഗര തൊഴിലുറപ്പ്‌ തൊഴിലാളികളുടെ വേതനവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്‌.

ഏപ്രിൽ ഒന്നുമുതൽ മുൻ കാല പ്രാബല്യത്തോടെ വർദ്ധന നടപ്പിലാക്കും. മാലിന്യ സംസ്കരണ മേഖലയിലും തൊഴിലുറപ്പ്‌ തൊഴിലാളികളെ വിനിയോഗിക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു. നിലവിലുള്ള 299 രൂപ വേതനമാണ്‌ 311 രൂപയായി വർദ്ധിപ്പിച്ചത്‌. 2010ൽ ഇടതുപക്ഷ സർക്കാരാണ്‌ ഇന്ത്യയിൽ ആദ്യമായി നഗര തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ രൂപം നൽകിയത്‌. പടിപടിയായി വേതനം ഉയർത്തിയാണ്‌ ഇപ്പോൾ 311ലെത്തിയത്‌.

‘ടിപ്പു സുല്‍ത്താന്‍ കൊട്ടാരം പണിതത് കൊടെ വെങ്കടരമണ സ്വാമി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി’: സര്‍വ്വേ നടത്തണമെന്ന് ആവശ്യം

നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹിക മുന്നേറ്റവും സാധ്യമാക്കിയ മാതൃകാ പ്രവർത്തനത്തിലൂടെ, ആയിരക്കണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പദ്ധതിയാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കി ഇടതുസർക്കാർ മുന്നോട്ടു കുതിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button