നോയിഡ: ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തല്ലിത്തകർത്ത യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ല സ്വദേശിയായ ഭൂറ എന്ന വിനോദ് കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബത്തിന്റെ അനാരോഗ്യത്തിൽ മനംനൊന്താണ് യുവാവ് ഈ കടുംകൈ ചെയ്തത്. സംഭവം പുറത്തറിഞ്ഞ് ഒരു ദിവസത്തിന് ശേഷം നാട്ടുകാരുടെ പരാതിയിൽ ആണ് അറസ്റ്റ്.
തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിൽ പൂജാരി ഇല്ലെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തി പ്രതി വിനോദ് കുമാറിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. വിഗ്രഹങ്ങൾ നശിപ്പിക്കാൻ ഇയാൾ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് നാല് വർഷമായി തന്റെ ഭാര്യയ്ക്കും അഞ്ച് വയസുള്ള കുട്ടിക്കും സുഖമില്ലെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞത്. താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നെങ്കിലും അവരുടെ ആരോഗ്യം മെച്ചപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ, അദ്ദേഹത്തിന്റെ അമ്മായിയും മരിച്ചു. ഇത് യുവാവിനെ കടുത്ത വിഷാദാവസ്ഥയിലാക്കി. ഇതിനുശേഷമാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടിച്ചു തകർത്തത്.
Post Your Comments