UAELatest NewsNewsInternationalGulf

കമ്പനി ജീവനക്കാർക്കായി പുതിയ മൊബൈൽ വിസ സ്‌ക്രീനിംഗ് ക്ലിനിക്ക് ആരംഭിച്ച് യുഎഇ

അബുദാബി: കമ്പനി ജീവനക്കാർക്കായി പുതിയ മൊബൈൽ വിസ സ്‌ക്രീനിംഗ് ക്ലിനിക്ക് ആരംഭിച്ച് യുഎഇ. വലിയ കമ്പനി ജീവനക്കാരുടെ വിസ സ്റ്റാംപിങ്ങിന് മുൻപുള്ള മെഡിക്കൽ സ്‌ക്രീനിങ്ങിനാണ് അബുദാബിയിൽ സഞ്ചരിക്കുന്ന ക്ലിനിക് ലഭ്യമാകുക. ജോലി സ്ഥലത്തെത്തി ആരോഗ്യ പരിശോധനയ്ക്ക് സൗകര്യം നൽകാനാണ് ഈ സേവനം വിനിയോഗിക്കുന്നത്.

Read Also: മതേതര പാർട്ടിയായ സിപിഎം പിഡിപി വേദിയിൽ: മതമില്ലാത്ത ജീവൻ പങ്കെടുക്കുന്ന വേദിയെന്ന് പരിഹാസം

കമ്പനികളുടെ ആവശ്യമനുസരിച്ച് ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും മൊബൈൽ ക്ലിനിക് സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ അവധി ദിവസങ്ങളിൽ സേവനം ലഭിക്കുന്നത് കമ്പനിക്കും തൊഴിലാളിക്കും ഗുണം ചെയ്യുമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ വ്യക്തമാക്കി, 2 പരിശോധനാ മുറികൾ, 2 എക്സ്റേ മുറികൾ, രക്ത സാംപിൾ ശേഖരിക്കാനുള്ള മുറി, 12 പേർക്കു വീതം ഇരിക്കാവുന്ന 2 കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയാണ് മൊബൈൽ ക്ലിനിക്കിലുള്ളത്.

മൊബൈൽ വിസ സ്‌ക്രീനിംഗ് ക്ലിനിക്കിലൂടെ രജിസ്‌ട്രേഷൻ മുതൽ വൈദ്യപരിശോധന, രക്തം ശേഖരണം, എക്‌സ്-റേ എന്നീ നടപടിക്രമങ്ങൾ 15 മുതൽ 30 മിനിറ്റിനകം പൂർത്തിയാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് അതോറിറ്റിയുടെ ഓൺലൈനിലൂടെയാണ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നത്.

Read Also: ഏറ്റവും സന്തോഷമായിരിക്കേണ്ട ഗർഭകാലത്ത് അമ്മ കരഞ്ഞാല്‍ ഗർഭസ്ഥ ശിശുവിന് സംഭവിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button