തിരുവനന്തപുരം: വർഗീയ പ്രസംഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി പോപ്പുലർ ഫ്രണ്ട്. കോടതി ആവർത്തിക്കരുത് എന്ന് കർശനമായി നിർദേശിച്ച പി.സി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തെ മാധ്യമങ്ങൾക്ക് മുന്നിൽ ഷോൺ ന്യായീകരിച്ചു എന്നാരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയിരിക്കുന്നത്.
Also Read:കേരളത്തില്‍ ഇന്നും പരക്കെ മഴ: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
‘മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകളിൽ മറ്റു മതസ്ഥർക്ക് വന്ദ്യംകരണ മരുന്ന് നൽകുന്നു’ണ്ടെന്ന പി.സി ജോർജിന്റെ പരാമർശമാണ് ഷോണ്‍ ആവർത്തിച്ചത്. ഇതിന് തെളിവായി 25 വീഡിയോകൾ തന്‍റെ ഫോണിൽ ഉണ്ടെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പോപ്പുലർ ഫ്രണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഷോണിന്‍റെ ഫോൺ പിടിച്ചെടുക്കാനും കേസെടുക്കാനും പൊലീസ് തയ്യാറാവണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ആവശ്യപ്പെട്ടു.
അതേസമയം, ഇന്നലെ അര്‍ദ്ധരാത്രി 12.35 ഓടെയാണ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പി.സി ജോര്‍ജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.
Post Your Comments