
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തില്‍ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം എ ആര് ക്യാമ്പിലെത്തിച്ച പി സി ജോര്‍ജുമായി പൊലീസ് കോടതിയിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
പൊലീസ് ചെയ്യുന്നതൊക്കെ കാണുമ്പോള്‍ തമാശയായിട്ടാണ് തോന്നുന്നതെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പി സി ആരോഗ്യവാനാണെന്ന് മകന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. എല്ലാവരും കൊല്ലാന്‍ നില്ക്കുമ്പോള് ആശ്രയം കോടതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വെണ്ണല, തിരുവനന്തപുരം വിദ്വേഷ പ്രസംഗങ്ങളില്‍ കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന്, ഇന്നലെയാണ് പി സി ജോര്‍ജിനെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. രാത്രി 12.30ഓടെയാണ് തലസ്ഥാനത്തെത്തിച്ചത്. രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
Post Your Comments