
ആലുവ: കൊലപാതക ശ്രമം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തുടർച്ചയായി ഉള്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മറ്റൂര്‍ പൊതിയക്കര പയ്യപ്പിള്ളി വീട്ടില്‍ ഷൈജോ (35) യെ ആണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായാണ് ഷൈജോയെ പിടികൂടിയത്.
Read Also : Amazfit GTR 2 സ്മാർട്ട് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു
2016-ല്‍ ചെങ്ങമനാടും 2018,19 വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, പാലക്കാട് റെയില്‍വെ പൊലീസ് സ്റ്റേഷന്‍ പരിധികളിലും നടത്തിയ കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇയാള്‍. ആലുവ റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഡിസംബറില്‍ കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സേവ്യര്‍ എന്നയാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാൾക്കെതിരെ ഇപ്പോള്‍ കാപ്പ ചുമത്തിയത്.
Post Your Comments