Latest NewsNewsInternationalKuwaitGulf

ചൂട് കനക്കുന്നു: കുവൈത്തിൽ ജൂൺ മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. ജൂൺ മാസം മുതലാണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് നാലു വരെയാണ് കുവൈത്തിലെ തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള നൽകേണ്ടത്. ഈ സമയം തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് നിർദ്ദേശം. കുവൈത്ത് മാനവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കമ്പനി ജീവനക്കാർക്കായി പുതിയ മൊബൈൽ വിസ സ്‌ക്രീനിംഗ് ക്ലിനിക്ക് ആരംഭിച്ച് യുഎഇ

കുവൈത്തിൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമം നിർബന്ധമാക്കിയിരിക്കുന്നതെന്ന് മാനവശേഷി അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസ വ്യക്തമാക്കി. നിയമം ലംഘിച്ച് തൊഴിലെടുപ്പിക്കുന്ന കമ്പനികൾക്ക് ആളൊന്നിന് 100 ദിനാർ മുതൽ 200 ദിനാർ വീതം പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പോലീസിന് നേരെ വെടിവയ്പ്പ് നടത്തിയ ഷാരൂഖ് പത്താന് പരോളില്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചത് വന്‍ സ്വീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button