അടിമാലി: അടിമാലി മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇരുമ്പുപാലത്ത് ലോറിയുടെ മുകളിൽ മരം വീണു. ഇതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഏതാനും സമയം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാലോടെയാണ് ഇരുമ്പുപാലം മേഖലയിൽ ശക്തമായ കാറ്റ് വീശിയത്. മരങ്ങൾ കടപുഴകിയും കാറ്റിലും നാലു വീടുകൾ തകർന്നു. ദേവിയാർ പുഴ കരകവിഞ്ഞൊഴുകി. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി.
Read Also : യുവാവ് വീട്ടിൽ മരിച്ച നിലയിൽ
പടികപ്പ് കല്ലുങ്കൽ കുഞ്ഞപ്പന്റെ വീടിനു മുകളിലേക്ക് മരം വീണ് വീട് പൂർണമായി തകർന്നു. മറ്റൊരാൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇയാൾ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അടിമാലി പഞ്ചായത്ത് 17-ാം വാർഡംഗം മച്ചിപ്ലാവ് റൂബി സജി, ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി ജോയി, പത്താംമൈൽ സ്വദേശി ഷാജി എന്നിവരുടെ വീടുകളും കാറ്റിൽ തകർന്നു. മച്ചിപ്ലാവ്, പതിനാലാം മൈൽ പ്രദേശങ്ങളിലെ നിരവധിയിടങ്ങളിൽ വെള്ളം കയറി കൃഷിനാശമുണ്ടായി. കോളനി പാലം മേഖലയിലും വെള്ളം കയറി നാശമുണ്ടായി.
Post Your Comments