പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും മിശ്രിതമായ സാലഡിൽ നിന്നും ശരീരത്തിനാവശ്യമായ പോഷകഘടകങ്ങൾ എല്ലാം ലഭിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രാത്രിയിലെ അമിത വിശപ്പ് അകറ്റാനും സാലഡ് സഹായിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാലഡ് കഴിക്കുന്നതിലൂടെ സാധിക്കുന്നു. അത്താഴത്തിനൊപ്പം സാലഡ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
സാലഡിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇവ സഹായിക്കും. സാലഡിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ സാലഡ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. സാലഡ് ശീലമാക്കിയാൽ പല രോഗങ്ങളിൽ നിന്നും മോചനം നേടാൻ കഴിയും. സലാഡ് കഴിക്കുന്നതിലൂടെ മഗ്നീഷ്യം, ഫൈബർ, പൊട്ടാസ്യം എന്നിവ ശരീരത്തിലെത്തുന്നു.
Post Your Comments