കണ്ണൂര്‍: വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ ഉപേക്ഷിച്ച നിലയില്‍ 268 ഗ്രാം സ്വര്‍ണ്ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്. ഡി.ആര്‍.ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്.
Read Also: യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതോടെ ജനം ആകെയുള്ള കപ്പലിലേക്ക് ഇരച്ചു കയറി: ഫാത്തിമ തഹ്‌ലിയ
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ ജീവനക്കാരനെ സ്വര്‍ണ്ണവുമായി പിടികൂടി. എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ ജീവനക്കാരനായ ഡൽഹി ആസാദ്പുർ രാമേശ്വർ നഗർ സ്വദേശി ആസാദ് നവനീത് സിംഗാണ് കസ്റ്റംസിന്റെ പിടിയിലായത്. 63,56,810 രൂപക്കുള്ള 1.399 കിലോഗ്രാം മിശ്രിത സ്വർണ്ണവുമായാണ് ഇയാളെ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടിയത്.
Post Your Comments