KeralaLatest NewsNews

സ്ത്രീ സുരക്ഷ സര്‍ക്കാറിന്‍റെ നയമാണ്, മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തും: ഇ.പി ജയരാജൻ

തിരുവനന്തപുരം: സ്ത്രീ സുരക്ഷയാണ് സര്‍ക്കാറിന്‍റെ നയമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ നിലപാടുകൾ ശക്തമാക്കുമെന്നും, അതിജീവിതയെ വേട്ടയാടാൻ ശ്രമിക്കുന്നത് യുഡിഎഫ് ആണെന്നും ജയരാജൻ പറഞ്ഞു.

Also Read:മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കി: റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്

‘അതിജീവിതയുടെ കാര്യത്തില്‍ താന്‍ തെറ്റായ ഇടപെടല്‍ നടത്തിയിട്ടില്ല. സര്‍ക്കാര്‍ നീതി നല്‍കിയെന്ന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പറഞ്ഞു കഴിഞ്ഞു. അതിജീവിത ആവശ്യപ്പെടുന്ന ആളെ അഭിഭാഷകനായി നിയമിക്കും. സ്ത്രീ സുരക്ഷ സര്‍ക്കാറിന്‍റെ നയമാണ്. മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഇതിനെതിരായ പ്രചരണമാണ് നടക്കുന്നത്’, ഇ.പി ജയരാജന്‍ വിമർശിച്ചു.

അതേസമയം, അതിജീവിതക്കെതിരെ ഇടത് നേതാക്കള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും, എം.എം മണി പറഞ്ഞതല്ല പാര്‍ട്ടി നിലപാടെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button