ന്യൂഡല്‍ഹി: കുരങ്ങുപനി കേസുകള്‍ നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേയ്ക്ക്, അടുത്തിടെ യാത്ര ചെയ്തവരെ നിരീക്ഷിക്കാനും രോഗലക്ഷണങ്ങളുള്ളവരെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഐസൊലേറ്റ് ചെയ്യാനും ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Read Also: ടിപ്പു സുൽത്താന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത് ക്ഷേത്രഭൂമിയിൽ, സർവ്വേ നടത്തണമെന്ന് ആവശ്യം
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാനഡയില്‍ നിന്നുള്ള ഒരു യാത്രക്കാരനെ മാത്രമേ ഇതുവരെ രോഗലക്ഷണങ്ങളോടെ ഐസൊലേറ്റ് ചെയ്തിട്ടുള്ളൂ. എന്നാല്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കുരങ്ങുപനിയല്ലെന്ന് സ്ഥിരീകരിച്ചു.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാനും, കുരങ്ങുപനി ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്ന രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ഐസൊലേറ്റ് ചെയ്ത് അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാനും, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
Post Your Comments