Latest NewsNewsIndia

തമിഴ് ഭാഷയും, ജനതയും അനശ്വരം: പ്രധാനമന്ത്രി

ചെന്നൈ: തമിഴ് ഭാഷയും, ജനതയും അനശ്വരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ, ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും കൂടുതൽ ജനകീയമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘തമിഴ്‌നാട് സംസ്ഥാനത്തേക്ക് വരുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. തമിഴ് ഭൂമി സവിശേഷമാണ്, ജനങ്ങൾ, സംസ്കാരം, ഭാഷ എല്ലാം മഹത്താണ്. തമിഴ് ഭാഷ ശാശ്വതമാണ്. തമിഴ് സംസ്കാരം ആഗോളമാണ്,’ പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, ഹിന്ദിക്കൊപ്പം തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പി.സി ജോര്‍ജ്

പൂർത്തീകരിച്ച നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നതിനും, പുതിയ പദ്ധതികൾക്ക് തറക്കല്ലിടലിനുമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയത്. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ തമിഴ്നാട് സന്ദർശനമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button