ഇന്ത്യൻ വിപണിയിൽ Amazfit GTR 2 സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളാണ് ഈ സ്മാർട്ട് വാച്ചുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടുതൽ സവിശേഷതകൾ പരിചയപ്പെടാം.
1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്കുള്ളത്. Tempered ഗ്ലാസ് സപ്പോർട്ട് കൂടി നൽകിയിട്ടുണ്ട്. കൂടാതെ, 454×454 പിക്സൽ റെസല്യൂഷൻ, 326 PPI എന്നിവയും ലഭ്യമാണ്.
Also Read: അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍
3 ജിബി സ്റ്റോറേജ് ഉള്ളതിനാൽ മ്യൂസിക് അടക്കമുള്ള കാര്യങ്ങൾ സേവ് ചെയ്തു വെക്കുവാൻ സാധിക്കും. 5ATM വാട്ടർ റെസിസ്റ്റൻസ്, ഹാർട്ട് റേറ്റ് ട്രാക്കർ, SpO2, സ്ട്രസ് ലെവൽ എന്നീ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 10,999 രൂപയാണ് ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് വാച്ചുകളുടെ വില.
Post Your Comments