KeralaLatest NewsNewsIndia

പി.സി ജോർജ് ഇന്ന് ജയിലിൽ തന്നെ: ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് നീട്ടി ഹൈക്കോടതി. പി.സിയെ 14 ദിവസത്തേക്ക് മജിസ്‌ട്രേറ്റ് കോടതി രാവിലെ റിമാൻഡ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റി.

പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് പി.സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഓണ്‍ലൈനിലൂടെയാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യ വ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ, തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്‍റെ ജാമ്യം റദ്ദാക്കിയതെന്നാണ്‌ പ്രധാന വാദം. ഇതാണ് നാളത്തേക്ക് പരിഗണിക്കാൻ കോടതി നീട്ടിയത്.

അതേസമയം, ഇന്നലെ അര്‍ദ്ധരാത്രി 12.35 ഓടെയാണ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പി.സി ജോര്‍ജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എ.ആര്‍ ക്യാമ്പിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പുഷ്പവൃഷ്ടി നടത്തി, മുദ്രാവാക്യം വിളിയുമായാണ് പി.സി ജോര്‍ജിനെ എ. ആര്‍ ക്യാമ്പിന് മുന്നില്‍ കാത്തിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button