Latest NewsKeralaNews

യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികളെയും മുത്തച്ഛനെയും കെഎസ്ആർടിസിയിൽ നിന്ന് ഇറക്കിവിട്ടു

തൊടുപുഴ: യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികളെയും മുത്തച്ഛനെയും കെഎസ്ആർടിസിയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ഏഴും, പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളെയും അവരുടെ മുത്തച്ഛന്‍ തേക്കാനത്ത് വീട്ടില്‍ വാസുദേവനെയുമാണ് ബസ് ജീവനക്കാർ വഴിയിൽ ഉപേക്ഷിച്ചത്.

Also Read:കൃഷിക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റു നിര്‍മ്മാണം പാടില്ല: റിസോര്‍ട്ട് നിര്‍മ്മാണങ്ങൾക്ക് തടയിട്ട് ഹൈക്കോടതി

കൊച്ചുമക്കളുമായി വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു വാസുദേവന്‍. ഇടയ്ക്ക് വച്ചാണ് ഇളയ കുട്ടിയ്ക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം കണ്ടക്ടറെ കാണുന്നത്. എന്നാൽ ഇവർ വണ്ടി നിർത്തില്ല എന്ന് തന്നെ ഉറപ്പിച്ചു പറയുകയായിരുന്നു. തുടർന്ന്, കുട്ടിയ്ക്ക് അസ്വസ്ഥതയായതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കിവിട്ട ശേഷം ബസ് ഓടിച്ചു പോവുകയായിരുന്നു.

അതേസമയം, ബസ്സിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് 20 മിനുട്ടുകൾ കഴിഞ്ഞാണ് ഇവർക്ക് മറ്റൊരു വാഹനം കിട്ടിയത്. സംഭവത്തിൽ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച്‌ തൊടുപുഴ ഡി.ടി.ഒ.യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button